Home Dont miss കോവിഡിന് പിന്നാലെ സിക്ക ആശങ്കയില്‍ കേരളം. 14 പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

കോവിഡിന് പിന്നാലെ സിക്ക ആശങ്കയില്‍ കേരളം. 14 പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

കേരളത്തില്‍ 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകരെയാണ് കൂടുതലായും രോഗം ബാധിച്ചത്. ഇപ്പോള്‍ മൊത്തം പതിനഞ്ച് പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഡിഎംഒമാരുടെ യോഗം വിളിച്ചു.

തിരുവനന്തപുരത്ത് ഒരു ഗര്‍ഭിണിയ്ക്കാണ് ആദ്യമായി സിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പകല്‍ കാണുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പടര്‍ത്തുന്നത്. സിക്ക വൈറസ് ആണെന്ന സംശയം വന്നപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ ആണ് സ്വീകരിച്ചത്.

കേരളത്തിലെ എല്ലാ ജില്ലയിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. 14 ദിവസം വരെയാണ് സിക്കയുടെ ഇന്‍കുബേഷന്‍ പിരീഡ്.

LEAVE A REPLY

Please enter your comment!
Please enter your name here