വളര്‍ത്തുനായയെ പറപ്പിച്ച യൂട്യൂബറും അമ്മയും അറസ്റ്റില്‍
വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ പറപ്പിച്ച യൂട്യൂബറിനും അമ്മയ്ക്കുമെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഗൗരവ് ജോണ്‍ എന്ന യുട്യൂബറെ പൊലീസ് അറസ്റ്റും ചെയ്തു. ഗൗരവ് സോണ്‍ എന്ന യൂട്യൂബ് ചാനലിലാണ് ഇയാള്‍ ദൃശ്യം പ്രചരിപ്പിച്ചത്. നാല്പത് ലക്ഷം സബ്സ്ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. നായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിക്കുകയായിരുന്നു. ഇത് കണ്ട ശേഷം അമ്മയും അടുത്ത് നിന്നവരും ഗൗരവും ആഹ്ലാദം പങ്ക് വയ്ക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തി. മൃഗസംരക്ഷണപ്രവര്ത്തകരും പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടന ദില്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് വീഡിയോ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.