മെസേജിലൂടെ യുവതിയെ അപമാനിച്ച യുവാവിന് രണ്ട് ലക്ഷം രൂപ പിഴശിക്ഷ വിധിച്ച് യുഎഇ കോടതി. അല്‍ ഐന്‍ കോടതിയാണ് ഇരുപതിനായിരം ദിര്‍ഹം ( ഏകദേശം രണ്ട് ലക്ഷം രൂപ) നഷ്ടപരിഹാരമായി യുവതിക്ക് നല്കാന് വിധിച്ചത്. നിരവധി പുരുഷന്മാരുമായി യുവതിക്ക് ബന്ധമുണ്ടെന്നായിരുന്നു യുവാവ് ആരോപിച്ചത്. മാത്രമല്ല, പ്രലോഭിപിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് യുവതി തനിക്ക് അയച്ചതെന്നും യുവാവ് ആരോപിച്ചിരുന്നു. ഇത് തന്നെ അപമാനിക്കലാണെന്നും ഒരു ലക്ഷം ദിര്‍ഹം ( ഇരുപത് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.
തന്നെ അപമാനിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി മെസേജുകളുടെ തെളിവുമായി കോടതിയെ സമീപിച്ചത്. രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ലീഗല്‍ ചാര്‍ജുകളും യുവതിക്ക് നല്കാന് കോടതി വിധിച്ചു.