Home Top News ശബരിമല വിഷയം; ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയം;കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; സി...

ശബരിമല വിഷയം; ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയം;കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് കാലത്തു മാറുന്നതല്ല സിപിഎം നയം.
കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. ഇതോടെ ശബരിമലയില്‍ നവോത്ഥാനമാകും സിപിഎം നടപ്പാക്കുകയെന്ന് വ്യക്തമാകുകയാണ്. നവോത്ഥാനത്തില്‍ അര്‍ത്ഥ ശങ്കയില്ലാത്ത വിധം യെച്ചൂരി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ശബരിമലയില്‍ സംഭവിച്ചത് തെറ്റായി പോയെന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതാണ് യെച്ചൂരി തള്ളിക്കളയുന്നത്. നേരത്തെ എംഎ ബേബിയും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതും മാറ്റി പറയേണ്ടി വന്നു. ശബരിമലയില്‍ നിലപാട് മാറ്റിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രഖ്യാപനവും. ഇതോടെ സുപ്രീംകോടതി വിധി അതെന്തായാലും ഇടതുപക്ഷം അംഗീകരിക്കുമെന്ന് വ്യക്തമാകുകയാണ്.്മകന്റെ കേസിന്റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.കുറ്റ്യാടിയില്‍ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പ്രകടനത്തിന് ശേഷം പാര്‍ട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിന് ഉള്‍പ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നേതാക്കള്‍ക്ക് രണ്ടുടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here