Home KERALA  സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

 സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

കോഴിക്കോട്:ഭർതൃപീഡനത്തെ തുടർന്ന് ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സി.ഐ സി.ല്‍ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍. നടപടിയുണ്ടായില്ലെങ്കില്‍ കമ്മീഷന്‍ സ്വമേയധാ കേസെടുക്കും. ഈ ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി.ഐയ്ക്ക് ഗുരുതരമായ വീഴ്ചപറ്റിയെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായി കയറി ചെയ്യാന്‍ കഴിയുന്ന സ്ഥിതി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here