പത്തനംതിട്ട: വീണാജോര്‍ജ്ജ് എം.എല്‍ എയുടെയും എല്‍ഡി.എഫ് സര്‍ക്കാരിന്റെ വിഷുകൈനീട്ടം. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച നാലു പോലീസ് സ്റ്റേഷനുകളില്‍ ഒന്നു പത്തനംതിട്ടയ്ക്ക് സ്വന്തം. പുതിയതായി അനുവദിച്ച പോലീസ്റ്റേഷനുകളില്‍ പത്തനംതിട്ടയ്ക്ക് അനുവദിച്ച സറ്റേഷന് വനിതാ സ്റ്റേഷന് എന്ന പ്രത്യേകത കൂടി ഉണ്ട്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടിയാണ് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ചത്,.പത്തനംതിട്ടയില്‍ വനിതാ പോലീസ് സ്റ്റേഷന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പുതിയ വനിതാ പോലീസ് സ്റ്റേഷനിലേക്കുള്ള തസ്തിക രൂപീകരണവും, വിജ്ഞാപനവും നേരത്തേ തന്നെ നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ടായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. എസ്പി ഓഫീസിന്റെ സമീപത്താണ് വനിതാ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി എസ്പിക്ക് താക്കോല്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് അനുസരിച്ച് കെട്ടിട ഉടമയോട് ആവശ്യപ്പെട്ടിരുന്നതായും, ഇതിന്‍പ്രകാരം അവസാന മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ചതായും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.