Home Life style പതിനൊന്നു വിവാഹം കഴിച്ചിട്ടും മതിയായില്ല അടുത്ത വിവാഹത്തിനൊരുങ്ങി മോനിറ്റ

പതിനൊന്നു വിവാഹം കഴിച്ചിട്ടും മതിയായില്ല അടുത്ത വിവാഹത്തിനൊരുങ്ങി മോനിറ്റ

പതിനൊന്നും വിവാഹം കഴിച്ചിട്ടും തനിക്ക് ചേർന്ന ജീവിത പങ്കാളിയെ കിട്ടിയില്ലെങ്കിൽ എന്തും ചെയ്യും? വീണ്ടും വിവാഹം കഴിക്കുക തന്നെ. അത്തരത്തിൽ അടുത്ത വിവാഹത്തിനൊരുങ്ങുകയാണ് യു.എസ് സ്വദേശിയായ 52 കാരി മോനിറ്റ. ഇവർ ഇതുവരെ വിവാഹം കഴിച്ചത് 11 തവണ. ഒൻപത് പേരെയാണ് മോനിറ്റയ്ക്ക് ഭർത്താവായി ലഭിച്ചത്. ഇതിൽ രണ്ടുപേരെ രണ്ടു തവണ വിവാഹം കഴിക്കുകയും ചെയ്തു.എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്‌നങ്ങൾ വീണ്ടും പൂവണിയുകയാണ്.

തന്റെ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് മോനിറ്റ പറയുന്നത്. ഒരിക്കൽ പോലും ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താൻ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 -കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാൻ പോകുന്നത്. രണ്ട് വർഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോൺ. . ഈ പ്രണയമെങ്കിലും നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് അവർ. സ്‌കൂൾ പഠനം പൂർത്തിയതിന് പിന്നാലെയായിരുന്നു ആദ്യവിവാഹം. ഹൈസ്‌കൂളിലെ വച്ച് പരിചയപ്പെട്ട തന്റെ സുഹൃത്തിനെ തന്നെയാണ് അവൾ വിവാഹം ചെയ്തത്. എന്നാൽ അവർക്കിടയിൽ പ്രേമത്തിന് അധികം ആയുസ്സുണ്ടായില്ല. പിന്നീട് രണ്ടാമത് വിവാഹിതയായെങ്കിലും പിരിയേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here