കോവിഡ് പോസിറ്റീവായി തനിച്ച് മുറിയില്‍ കഴിയേണ്ടി വന്നതില്‍ അസ്വസ്ഥ ആയ അമ്മായിഅമ്മ മരുമകളെ ബലമായി ആലിംഗനം ചെയ്തു. മരുമകള്‍ക്ക് കോവിഡ് പോസിറ്റീവായപ്പോള്‍ വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ പുറത്താക്കുകയും ചെയ്തു. തെലങ്കാനയില്‍ ആണ് സംഭവം.
കോവിഡായി തനിച്ച് കഴിയേണ്ടി വന്നതില്‍ അസ്വസ്ഥ ആയ സ്ത്രീ ആണ് മരുമകളോട് അതിക്രമം കാണിച്ചത്. പേരകുട്ടികളെ അടുത്തേക്ക് അയക്കാത്തതിനാലും ഭക്ഷണം പ്രത്യേകം നല്കിയതിനാലും പ്രകോപിതയായ ഇവര്‍ ഭക്ഷണം നല്കുന്നതിനിടയില് മരുമകളെ ആലിംഗനം ചെയ്യുകയായിരുന്നു. നിനക്കും കോവിഡ് വരട്ടെ എന്നാണ് അവര്‍ അപ്പോള്‍ പറഞ്ഞത്. പിന്നീട് യുവതി കോവിഡ് പോസിറ്റീവായപ്പോള്‍ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ആ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. സഹോദരിയുടെ വീട്ടില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി.