ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണ ഭാര്യ ഷിനിയാണ് മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അതുവഴി വന്ന ഒരാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ ആദ്യം കണ്ടത്.
തീ കെടുത്തിയ ശേഷം ഇയാളും നാട്ടുകാരും ചേര്‍ന്നാണ് ഷിനിയെ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.