Home Crime നവജാത ശിശുവിനെ ഫ്‌ളഷ് ടാങ്കിൽ ഉപേക്ഷിച്ച് യുവതി  

നവജാത ശിശുവിനെ ഫ്‌ളഷ് ടാങ്കിൽ ഉപേക്ഷിച്ച് യുവതി  

തഞ്ചാവൂര്‍: ആശുപത്രിയിൽ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ഇരുപത്തിമൂന്നുകാരിയായ യുവതി അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്.

ആശുപത്രി ശുചിമുറിയിലെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയ ജീവനക്കാരിയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഉപേക്ഷിച്ചതിന് ശേഷം ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുകായായിരുന്നു. അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here