Home Crime ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജൻ(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്.

ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബ‌ർ തോട്ടത്തിലൂടെ പോകുമ്പോൾ ഇയാൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജൻ ആക്രമിച്ചു. ഇവരുടെ കെെപ്പത്തി ഇയാൾ വെട്ടിമാറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണം ഉറപ്പിച്ച ശേഷം ഇയാൾ തൂങ്ങിമരിയ്‌ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here