Home Health ഇത്രയും പെട്ടെന്ന് പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ല;കേസ് കുറയ്ക്കാൻ 14 ദിവസത്തെ ക്വാറന്റീൻ

ഇത്രയും പെട്ടെന്ന് പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ല;കേസ് കുറയ്ക്കാൻ 14 ദിവസത്തെ ക്വാറന്റീൻ

ജനീവ: രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ചോ ഏഴോ ദിവസത്തിനുള്ളിൽ മിക്ക ആളുകളും കോവിഡ് മുക്തരാകുന്നുണ്ടെങ്കിലും, കൊവിഡ് ബാധിതർക്ക് 14 ദിവസത്തെ ക്വാറന്റീൻ ശുപാർശ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന കോവിഡ് മാനേജ്‌മെന്റ് സപ്പോർട്ട് ടീം അംഗം അബ്ദി മഹമൂദ്.

ഒരോ രാജ്യവും അവരുടെ നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റീൻ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണമെന്നും, കൂടുതൽ ദിവസം ക്വാറന്റീനിൽ ഇരിക്കുന്നത് രോഗവ്യാപനം പരമാവധി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്രയും പെട്ടെന്ന് പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ലെന്നാണ് അബ്ദി മഹമൂദ് പറയുന്നത്.

2021 ഡിസംബർ 29 വരെ 128 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ, ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാലും മറ്റു രാജ്യങ്ങളിൽ സ്ഥിതി സമാനമാകില്ല. ഡെൻമാർക്കിൽ, ആൽഫ വേരിയന്റിനൊപ്പം കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയാക്കാൻ രണ്ടാഴ്ചയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here