പുതിയ ഐടി ഭേദഗതി നിയമം മൂലം ഇന്ത്യയിൽ ഒക്ടോബറിൽ മാത്രം രണ്ട് ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പും, 1.88 കോടി പോസ്റ്റുകൾ നീക്കം ചെയ്യ്തതായി ഫേസ്ബുക്കും അറിയിച്ചു
ഐടി നിയമങ്ങൾ 2021 അനുസരിച്ച്, ഒക്ടോബർ മാസത്തെ അഞ്ചാമത്തെ പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായും. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്ട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും കൂടാതെ വാട്ട്സ്ആപ്പിന്റെ പ്രതിരോധ നടപടികളും ഉൾപ്പെട്ടിരിക്കുന്നു എന്നും വാട്ട്സ്ആപ്പ് വക്താവ് അറിയിച്ചു. അതേസമയം, ഒക്ടോബറിൽ തങ്ങൾ 13 ലംഘന വിഭാഗങ്ങളിലായി പ്ലാറ്റ്ഫോമിലെ 18.8 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കും അവരുടെ കംപ്ലയൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 12 വിഭാഗങ്ങളിലായി 3 ദശലക്ഷത്തിലധികം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും നടപടിയെടുത്തു.