Home KERALA കോവിഡു രോഗിയുമായി സമ്പര്‍ക്കം; പോലീസുകാര്‍ക്ക് കൊറോണ: വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റീനിലേക്ക്

കോവിഡു രോഗിയുമായി സമ്പര്‍ക്കം; പോലീസുകാര്‍ക്ക് കൊറോണ: വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റീനിലേക്ക്

 

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പോലീസ് മേധാവിയും നിരീക്ഷണത്തിലേക്ക് മാറേണ്ടിവന്നത്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അത്യാവശ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു.ആരോഗ്യവകുപ്പുന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.
കോവിഡ് വിമുക്തമായിരുന്ന വയനാട് കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ആശങ്കയിലേക്ക് എത്തുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി.

മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായത്. ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇത് അതീവ ആശങ്കയുണര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here