Home KERALA മുല്ലപ്പെരിയർ അണക്കെട്ടിൽ ജല നിൽപ്പ് 140.65 അടി; മഴ കാനത്താൽ ഷട്ടറുകൾ തുറക്കേണ്ടി വരും

മുല്ലപ്പെരിയർ അണക്കെട്ടിൽ ജല നിൽപ്പ് 140.65 അടി; മഴ കാനത്താൽ ഷട്ടറുകൾ തുറക്കേണ്ടി വരും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.65 അടിയിലെത്തി.മഴ കനത്താൽ ഷട്ടറുകൾ തുറക്കേണ്ടി വരും. സെക്കൻഡിൽ 2,300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവനുസരിച്ച് 141 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അതിനാൽ മഴ കനത്തില്ലെങ്കിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടന്നാണ് തമിഴ്നാടിന്റെ തീരുമാനം.

ഇതിനിടെ വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഷട്ടർ ഇന്നലെ രാത്രി അടച്ചു. നിലവിൽ 2,399.14 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാനുഗതമായി കുറയാൻ തുടങ്ങിയതോടെയാണ് ഷട്ടർ അടച്ചത്.മഴ കനത്തതിനെത്തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി, സെക്കന്‍ഡില്‍ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here