Home Cinema പൃഥ്വിരാജ് നിനക്ക് വില്ലനായി ഞാനെത്തുന്നു വീണ്ടും മലയാളത്തില്‍ ; വിവേക് ഒബ്റോയി

പൃഥ്വിരാജ് നിനക്ക് വില്ലനായി ഞാനെത്തുന്നു വീണ്ടും മലയാളത്തില്‍ ; വിവേക് ഒബ്റോയി

ലൂസഫറിന് ശേഷം വിവേക് ഒബ്റോയി വീണ്ടും മലയാളത്തിലെത്തുന്നു. പൃഥ്വിരാജ് നായകനായി ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിലാണ് വിവേക് ഒബ്‌റോയ് എത്തുന്നത്.

കുരുതിക്ക് ശേഷം അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

ജേക്‌സ് ബിജോയ് സംഗീത സംവിധാനവും മോഹന്‍ദാസ് കലാസംവിധാനവും നിര്‍വഹിക്കും. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഷാജി കൈലാസ് ഏറെ കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കടുവക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here