Home NATIONAL ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് രാജി.  ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.

ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായായി 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി ആണ്‌ അദ്ദേഹം. മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here