Home Cinema തന്റെ ഓര്‍മനഷ്ടമായ മകന് സര്‍പ്രൈസ് നല്‍കുന്ന വിജയ്, നാസറിന്റെ വെളിപ്പെടുത്തല്‍

തന്റെ ഓര്‍മനഷ്ടമായ മകന് സര്‍പ്രൈസ് നല്‍കുന്ന വിജയ്, നാസറിന്റെ വെളിപ്പെടുത്തല്‍

 

തന്റെ ഓര്‍മനഷ്ടമായ മകന് ആകെ ഓര്‍മയുള്ളത് നടന്‍ വിജയെയാണെന്ന് പ്രശസ്ത അഭിനേതാവ് നാസര്‍. ഇതിനായി മകന്റെ പിറന്നാള്‍ ദിവസങ്ങളില്‍ സര്‍പ്രൈസായി വിജയ് എത്താറുണ്ടെന്നും നാസര്‍ പറഞ്ഞു. നടന്‍ കൂടിയായ മനോബാലയുടെ വെയ്‌സ്റ്റ് പേപ്പര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് നാസര്‍ ഇത് പറഞ്ഞത്.

വാഹനാപകടത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന്റെ ഓര്‍മ നഷ്ടമായത്. വിജയെ മാത്രമാണ് ഓര്‍മയുള്ളത്. ഇത് അറിഞ്ഞ ശേഷം എല്ലാ പിറന്നാളിനും പതിവായി മകന് സര്‍പ്രൈസ് നല്‍കാറുണ്ടെന്നും നാസര്‍ പറഞ്ഞു. സമ്മാനങ്ങളുമായി അവനെ കാണാന്‍ എത്തുന്ന വിജയ് ആണ് അവനെ ജീവിതത്തിലേക്ക് കൊണ്ടു വന്നതെന്നും നാസര്‍ പറയുന്നു. വിജയ് എന്ന് പറഞ്ഞ് വീട്ടില്‍ എപ്പോഴും മകന്‍ ബഹളം വയ്ക്കും. ഓര്‍മ പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും വിജയെ മാത്രം ആണ് തിരിച്ചറിയുന്നത്. വിജയ് അഭിനയിച്ച പാട്ട് വയ്ക്കുമ്പോള്‍ മാത്രമാണ് അബ്ദുള്‍ അസന്‍ ഫൈസല്‍ ശാന്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here