Home Auto സംസ്ഥാനം മാറുമ്പോള്‍ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ സംവിധാനം വരുന്നു

സംസ്ഥാനം മാറുമ്പോള്‍ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ സംവിധാനം വരുന്നു

സംസ്ഥാനം മാറുമ്പോള്‍ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഇനി ആവശ്യമായി വരില്ല. ഭാരത് സീരീസ് എന്ന പുതിയ സംവിധാനം വരുന്നു. സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാ
നം ആണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ സംസ്ഥാനം മാറുമ്പോള്‍ വാഹനം രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്തിന്റെ എന്‍ഒസി ഉണ്ടെങ്കിലേ രജിസ്‌ട്രേഷന്‍ മാറ്റാന്‍ അനുമതി ഉള്ളു. ആദ്യം നികുതി അടച്ച സംസ്ഥാനത്ത് നിന്ന് റീഫണ്ട് വാങ്ങുകയും പുതിയ സംസ്ഥാനത്ത് വീണ്ടും നികുതി അടയ്‌ക്കേണ്ടി വരും.

വാഹനം വാങ്ങിയ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍, ഭാരത് സീരിസ് എന്ന വാക്കിന്റെ ബിഎച്ച് എന്ന അക്ഷരം, നാല് അക്കങ്ങളും, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങളും ഉണ്ടാകും. സംസ്ഥാനങ്ങളിലെ അക്ഷരങ്ങള്‍ ഇപ്പോഴത്തെ പോലെ ഉണ്ടാകില്ല. നികുതി സംവിധാനത്തിലും മാറ്റം വരും. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നികുതി അടയ്ക്കുന്ന രീതിയിലേക്ക് മാറും.

ആദ്യപടിയായി പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളും, സൈനികരുടെയും കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും നാലോ അതില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപന ജീവനക്കാരുടെയും വാഹനങ്ങളാണ് ഭാരത് സീരീസില്‍ ഉള്‍പ്പെടുക. വിശദമായ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

ഇതിലൂടെ സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here