വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ മരിച്ച തമിഴ്നാട് സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ സഹപാഠികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്ന മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം കണക്കിലെടുത്താണ് ഒപ്പമുണ്ടായിരുന്നവരെ വിട്ടത്.
തൂത്തുക്കുടി ദിണ്ടിഗല്‍ സ്വദേശിനി ദഷ്രിത തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മരണം. കോയമ്പത്തൂര്‍ നെഹ്റു എയ്റോനോട്ടിക് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയായ ദഷ്രിത സഹപാഠികള്‍ക്കൊപ്പമാണ് റിസോര്‍ട്ടിലെത്തിയത്.
ദഷ്രിത ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. ഇവരില്‍ ആറുപേര്‍ ഒന്നിച്ച് സ്കൂളില്‍ പഠിച്ചവരും രണ്ടുപേര്‍ പിന്നീട് കോളേജില്‍ വച്ച് പരിചയപ്പെട്ടവരുമാണ്. സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. വീടുകളില്‍ അറിയിക്കാതെയാണ് എത്തിയത്. ദഷ്രിതയുടെ മരണത്തെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് കോയമ്പത്തൂര്‍ നെഹ്റു എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയായ ദാഷരിത വര്‍ക്കലയിലെ റിസോര്‍ട്ടില്‍ മരിച്ചത്. ദാഷരിതക്കൊപ്പമുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏഴു കോളജ് വിദ്യാര്‍ത്ഥികളും പൊലീസ് കസ്റ്റിഡിയിലായിരുന്നു. ഇന്നലെ ഇവരുടെയും രക്ഷിതാക്കള്‍ സ്ഥലത്തെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി തല്ക്കാലം വിട്ടയ്ക്കും. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത് കൂടുതല്‍ പരിശോധന നടത്തും.
തിങ്കളാഴ്ച പുലര്‍ച്ചെ ദഷ്രിതയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ദഷ്രിതയുടെ അമ്മയും ബന്ധുക്കളും റിസോര്‍ട്ടില്‍ ഒപ്പമുണ്ടായിരുന്നവരുടെ രക്ഷിതാക്കളും വര്‍ക്കല സ്റ്റേഷനിലെത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനത്തില്‍ ശരീരത്തിന് പുറത്ത് മുറിവുകളോ മറ്റു ബലപ്രയോഗത്തിന്റെയോ പാടുകള്‍ കാണാനില്ല. ആന്തരാവയവ പരിശോധനയുടെ ഫലം കൂടി ലഭ്യമായാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം അറിയാനാകൂ എന്നു വര്‍ക്കല ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന് അറിയിച്ചു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സഹപാഠിക്കൊപ്പം 20ന് ആണ് ദഷ്രിത റിസോര്‍ട്ടില്‍ എത്തിയത്. കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു ബാക്കിയുള്ളവര്‍ ഏതാനും ദിവസം മുന്‍പേ വര്‍ക്കലയില്‍ എത്തിയിരുന്നു. നാല് ജോഡി സഹപാഠികളാണ് എത്തിയത്. ജന്മദിനാഘോഷപരിപാടിയെന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ വീട്ടുകാരെ അറിയിക്കാതെ വര്‍ക്കലയിലെത്തിയത്. ഫൊറന്‍സിക് വിഭാഗവും ഇവര്‍ താമസിച്ച മുറികളില്‍ പരിശോധന നടത്തി.
ഇന്നലെ സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മകള്‍ ആസ്തമ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നു മൊഴിയില്‍ പറയുന്നുണ്ട്. ദാഷരിതയുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഡിണ്ടിഗലിലേക്ക് കൊണ്ടുപോയി. ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയത് കൂട്ടുകാര്‍ക്ക് ആശ്വാസമാണ്.