Home Cinema അജിതിന്റെ പുതിയ ചിത്രത്തിലെ ഗാനം ഹിറ്റ്

അജിതിന്റെ പുതിയ ചിത്രത്തിലെ ഗാനം ഹിറ്റ്

 

തമിഴ് നടന്‍ അജിത് നായകനായെത്തുന്ന വലിമൈ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഹിറ്റ് ലിസ്റ്റില്‍. ദശലക്ഷകണക്കിന് ആരാധകരാണ് ഗാനത്തിന് ലൈക്കുമായി രംഗത്തുള്ളത്. വിഘ്‌നേഷ് ശിവന്റെ രചനയില്‍ യുവന്‍ ശങ്കര്‍ രാജാ ആണ് ഗാനത്തിന് ഈണം നല്‍കിയത്. അജിത്തിനൊപ്പം ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമ്മും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിലവില്‍ ട്രന്‍ഡിംഗ് ആണ് ഗാനം. നാങ്ക വേറെ മാറി എന്നാണ് പാട്ട് തുടങ്ങുന്നത്. വലിമൈ സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here