Home KERALA പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍, കോളേജുകള്‍ തുറക്കും

പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍, കോളേജുകള്‍ തുറക്കും

കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് ശേഷം കോളേജുകള്‍ തുറക്കും. 18 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി അനുസരിച്ച് വാക്‌സിന്‍ നല്‍കും. ഇതിന് ശേഷം ക്ലാസ്സുകള്‍ ആരംഭിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങും. സ്‌കൂള്‍ അധ്യാപകരെയും മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കും വേഗത്തില്‍ തന്നെ വാക്‌സിന്‍ നല്‍കും. കുട്ടികളുടെ വാക്‌സിന്‍ വേഗത്തില്‍ എത്തുമെന്നാണ് വാര്‍ത്തയുള്ളത്. രാജ്യത്ത് ഇത് എത്തുന്ന ഉടന്‍ തന്നെ സംസ്ഥാനത്തും ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here