Home Govt Release മുന്‍ഗണനാക്രമം ഇല്ലാതെ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേരളം

മുന്‍ഗണനാക്രമം ഇല്ലാതെ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേരളം

കേരളത്തില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. കേന്ദ്ര വാക്‌സിന്‍ നയത്തിലെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. അതേ സമയം, രോഗബാധിതര്‍ക്കുള്ള മുന്‍ഗണനാക്രമം തുടരും.

രാജ്യത്ത് 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറഞ്ഞു. രാജ്യത്തെ എല്ലാവരെയും ആറ് മാസത്തിനകം പ്രതിരോധ കുത്തിവെയ്പ്പില്‍ പങ്കാളികളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here