Home International ഇന്ത്യ ഇടവേള കൂട്ടുമ്പോള്‍ കോവിഡ് വ്യാപനം ഭയന്ന് വാക്‌സിന്‍ ഇടവേള കുറച്ച് ബ്രിട്ടന്‍

ഇന്ത്യ ഇടവേള കൂട്ടുമ്പോള്‍ കോവിഡ് വ്യാപനം ഭയന്ന് വാക്‌സിന്‍ ഇടവേള കുറച്ച് ബ്രിട്ടന്‍

കോവിഡ് വാക്‌സിന്റെ ഇരുഡോസുകളുടെയും ഇടയിലുള്ള ഇടവേള കുറയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാക്‌സിനേഷന്‍ വിതരണം വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 2ആമത്തെ വാക്‌സിന്‍ എടുക്കണമെന്ന മാറ്റമാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. വാക്‌സിന്‍ ഡോസുകളിലെ ഇടവേള 12 ആഴ്ചകളാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇടവേള കൂട്ടുന്നത് രോഗവ്യാപനം കൂടാന്‍ ഇടയാക്കുമെന്ന നിഗമനത്തിലാണ് ബ്രിട്ടണ്‍ നയത്തില്‍ തിരുത്തല്‍ വരുത്തുന്നത്. ഇംഗ്ലണ്ടിലെയും ലണ്ടനിലെയും ചില പ്രദേശങ്ങള്‍ ബി1.617.2 വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന നിഗമനം ആണുള്ളത്. മെയ് 21 വരെയാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here