Home Health പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തിയതിയും ഉള്‍പ്പെടുത്തും

പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തിയതിയും ഉള്‍പ്പെടുത്തും

വിദേശത്ത് പോകുന്നവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തിയതിയും ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ചില രാജ്യങ്ങള്‍ ഇവ ആവശ്യപ്പെടുന്നതിനാലാണ് പുതിയ തീരുമാനം. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ ഇതും കൂടി ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യുകയാണ്. ഞായറാഴ്ച മുതല്‍ പുതിയ ഫോര്‍മാറ്റിലെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു തുടങ്ങും. നേരത്തെ വാക്‌സിനേഷന്‍ എടുത്തവര്‍ക്കും പുതിയ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ പുതിയതിനായി അപേക്ഷിക്കണം. നിലവിലുള്ള സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടാകണം പുതിയത് അപേക്ഷിക്കേണ്ടത്. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സര്‍ഫിട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തിയതിയും എഴുതി വാങ്ങണം. അതിന് ശേഷം ഇത് അപ്‌ലോഡ് ചെയ്യണം.

ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തിയതിയും ബാച്ച് നമ്പറും ഉള്ള പുതിയ സര്‍ട്ടിഫിക്കറ്റ് എത്തും. ഇത് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാകും. വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വാക്‌സിനായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഉള്‍പ്പെടുന്ന എസ്എംഎസ് ലഭിക്കും. ഇത്തരത്തില്‍ സന്ദേശം ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here