Home KERALA ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി

ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി

തൊടുപുഴ: ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി. ഈരാറ്റുപേട്ട തൊടുപുഴ വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസിലെ ഡ്രൈവറാണ് സലാമിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പതിവായി ഇയാൾ മൊബൈലില്‍ സംസാരിച്ചാണ് ബസ് ഓടിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സലാം പിടിയിലായത്. ഇന്നലെ വൈകിട്ട് ബസില്‍ കയറിയ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൊബൈലില്‍ സംസാരിച്ച്‌ ബസോടിക്കുന്ന ദൃശ്യം പകര്‍ത്തി ഡ്രൈവറെ കൈയോടെ പിടികൂടുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here