Home NATIONAL കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

മെയ് 31 ന് അകം കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ്ബിഐ. ഭാഗികമായാകും മരവിപ്പിക്കുക. കോവിഡ് സാഹചര്യമായതിനാല്‍ ആണ് മെയ് 31 വരെ സമയം അനുവദിച്ചത്. ബ്രാഞ്ചുകളില്‍ എത്താതെ തന്നെ കെവൈസി പുതുക്കാമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇമെയിലായോ പോസ്റ്റല്‍ ആയോ കെവൈസി വിവരങ്ങള്‍ അറിയിക്കാനാകും. ഐഡന്റിന്റിയും വിലാസവും തെളിയിക്കുന്ന രേഖകള്‍ ആണ് കെവൈസി പുതുക്കാന്‍ ആവശ്യം. പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ കാര്‍ഡ് – ഇവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here