ലക്നൗ: മകളെ ശല്യം ചെയ്യുന്നതിന് പരാതി നല്കിയ പിതാവിനെ
പീഡനക്കേസ് പ്രതി വെടിവെച്ച് കൊന്നു.പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
2018ല്‍ നടന്ന പീഡനക്കേസിലെ പ്രതി, ഗൗരവ് ശര്‍മയും ബന്ധുക്കളുമാണ് കൊലയ്ക്കു പിന്നില്‍.
മകളെ ശല്യപ്പെടുത്തിയതിന് ഗൗരവ് ശര്‍മയ്ക്കെതിരെ കൊല്ലപ്പെട്ടയാള്‍ പരാതി നല്‍കിയിരുന്നു.
കേസില്‍, ഗൗരവ് ഒരു മാസം ജയിലില്‍ കിടക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി.ഇതിനിടെ,പീഡനത്തിന് ഇരയായ പെണ്‍കുട്ടി,
നീതി അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.
ദയവായി എനിക്ക് നീതി തരൂ …. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ എന്റെ പിതാവിനെ വെടിവച്ചു കൊന്നു.
അയാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. ആറ്, ഏഴ് പേര് ഉണ്ടായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ലായിരുന്നു.
അവന്റെ പേര് ഗൗരവ് ശര്‍മ എന്നാണ്.’ പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നു.
കേസിനെത്തുടര്‍ന്നു മൂന്നു വര്‍ഷമായി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
തിങ്കളാഴ്ച, ഗൗരവിന്റെ ഭാര്യയും മറ്റൊരു ബന്ധവും ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും സഹോദരിയും ഇവിടെയുണ്ടായിരുന്നു.
ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഗൗരവ് ശര്‍മയും പെണ്‍കുട്ടിയുടെ പിതാവും ഇടപെടുകയായിരുന്നു. ഇതാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി.
മുഖ്യപ്രതി ഗൗരവ് ശര്‍മയുടെ ബന്ധുവമാണ് ഇയാള്‍. ഗൗരവിനായി തിരച്ചില്‍ തുടരുന്നു
സംഭവത്തില്‍ ഗൗരവിന്റെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി