കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളം ഹൈക്കോർട്ട് ജംക്ഷനിൽ നടത്തുന്ന സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കിടക്കവേ, സമരത്തിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ മോഹൻലാൽ. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു മോഹൻലാൽ.