Home Editers pick തീര്‍ത്തും അവിശ്വസനീയം ദീപക് ചഹാര്‍!

തീര്‍ത്തും അവിശ്വസനീയം ദീപക് ചഹാര്‍!

 

പരാജയത്തോട് അടുത്ത രണ്ടാം മത്സരം ഇന്ത്യയ്ക്ക് സ്വന്തമാക്കിയത് ദീപക് ചഹാര്‍ എന്ന ഒറ്റയാള്‍ പോരാളിയാണ്. 69 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ ദീപക്കിന്റെ ആദ്യ അര്‍ദ്ധസെഞ്ചുറി പലവിധ കാരണങ്ങളാല്‍ പ്രത്യേകതയുള്ളതായി. ഭുവനേശ്വര്‍ കുമാര്‍ എന്ന ബോളറോടൊത്ത് ചഹാര്‍ നടത്തിയ പോരാട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് മത്സരം മാത്രമല്ല, പരമ്പര കൂടിയാണ്. അതും രണ്ടാം നിരയെ അയച്ച് തങ്ങളെ അപമാനിച്ചു എന്ന് ആക്ഷേപിച്ച രണതുംഗ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാവുന്ന ശക്തവും വ്യക്തവുമായ മറുപടിയും.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 275 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ തിരികെ പൊരുതുകയായിരുന്നു. 193 റണ്‍സ് എടുത്തപ്പോള്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തില്‍ പരാജയം ഉറപ്പിച്ചു. എപ്പോള്‍, എത്ര വേഗം എന്നേ കാണേണ്ടതുള്ളു എന്നും തോന്നിച്ചു. എന്നാല്‍ പിന്നീട് നടന്നത് പോരാട്ടം തന്നെയായിരുന്നു. അവിശ്വസനീയ കൂട്ടുകെട്ടില്‍ ദീപക്കിനൊപ്പം തളരാതെ ഭുവനേശ്വര്‍ കുമാറും നിന്നു. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ തങ്ങളുടെ വിക്കറ്റുകള്‍ കാത്ത് ഇരുവരും ഇന്ത്യയ്ക്ക് അഭിമാന വിജയം സമ്മാനിച്ചു. ബോളിങ്ങില്‍ രണ്ട് വിക്കറ്റുകളും ദീപക്ക് സ്വന്തമാക്കിയിരുന്നു.

സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ പതറുന്ന ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് മാതൃക കൂടിയായി പേസര്‍മാരുടെ ബാറ്റ് കൊണ്ടുള്ള പോരാട്ടം. ഭൂവനേശ്വര്‍ കുമാര്‍ 28 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. കൂട്ടുകെട്ടില്‍ പിറന്നത് 84 റണ്‍സ്. അതും 84 പന്തില്‍. തുടക്കക്കാരനായ സൂര്യകുമാര്‍ യാദവും അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here