ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് സര്‍വകലാശാലകള്‍ക്ക് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ നടത്തണമെന്ന് യുജിസി പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ജൂലായ് പകുതിക്ക് ശേഷം പരീക്ഷകള്‍ നടത്താമെന്നായിരുന്നു യുജിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നല്കിയ റിപ്പോള്‍ട്ടുകള്‍കൂടി പരിഗണിച്ചാണ് യുജിസി തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇത് പുതുക്കിയത്.