തിരുവനന്തപുരം: കെ–റെയിൽ പദ്ധതിക്കെതിരെ വ്യാപക സമരുവുമായി യുഡിഎഫ്.ഇതിന്റെ ഭാഗമായി ഡിസംബർ 18ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. റയില്‍പ്പാത കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അട്ടപ്പാടി ശിശുമരണവും സര്‍ക്കാരിനെതിരായ വിഷയമായി ഉയര്‍ത്തിക്കാട്ടുമെന്നും വ്യക്തമാക്കി.
ഡിസംബർ ആറിന് യുഡിഎഫ് സംഘം അട്ടപ്പാടി സന്ദര്‍ശിക്കാനും പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍നിന്ന് വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇരുവരും പങ്കെടുക്കാത്തത് കെപിസിസി നേതൃത്വത്തോടുള്ള അഭിപ്രായ ഭിന്നത മൂലമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇല്ലാത്തതിനാല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.