പത്തനംതിട്ട: സംവരണ മണ്ഡലമായ അടൂരിലേക്ക് കോണ്‍ഗ്രസ് പരിഗണനാ ലിസ്റ്റില്‍ വിനോദ് മോഹനും. രാഹുല്‍ ഗാന്ധിയുടെ കേരളാ പര്യടനത്തോടനുബന്ധിച്ച നടന്ന പുതിയ സര്‍വ്വേയിലാണ് വിനോദും ഇടം നേടിയത്.
പട്ടികജാതി സമുദായമായ കാക്കാലന്‍ സമുദായ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ വിനോദ് മോഹന്‍. അടൂര്‍ വടക്കെടുത്തുകാവ് സ്വദേശിയായ വിനോദ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കെഎസ്.യു,യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ആള് കേരള പ്രൈവറ്റ് ബാങ്ക് & ഇന്‍ഷുറന്‍സ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്..
നിലവില്‍ കേരള പ്രദേശ് ഗാന്ധി ദര്ശന് വേദിയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, ചേരമര്‍ മഹാസഭ, ആദിവാസി മഹാസഭ, കുറവര്‍ മഹാസഭ തുടങ്ങിയ കേരളത്തിലെ പ്രമുഖ ദളിത് സംഘടനകളുടെ പൂര്‍ണ പിന്തുണ വിനോദിന് ഉണ്ട്. 2014- ല്‍ കേരളത്തിലെ മികച്ച യുവ സാമൂഹിക പ്രവര്‍ത്തകരെ കണ്ടെത്തുന്ന ജയ്ഹിന്ദ് ടി.വി യുടെ യുവതാരം എന്ന റിയാലിറ്റി ഷോയുടെ സെക്കന്റ് റണ്ണറപ്പുമായിരുന്നു.സംസ്ഥാനത്തെ നിരവധിയായ സമര പോരാട്ടങ്ങളിലും വിനോദ് മോഹന്‍ നേതൃപരാമയ പങ്ക് വഹിച്ചിട്ടുണ്ട്.
വാളയാര്‍ കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടിയുള്ള സമരമുഖങ്ങളില്‍ മുഖ്യ നേതൃത്വം വഹിക്കുന്നു.ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്നിരുന്ന പട്ടികജാതി നിയമനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ഒട്ടനവധി അര്‍ഹരായവര്‍ക്ക് തൊഴില്‍ നേടികൊടുത്തതിലും വിനോദായിരുന്നു നേതൃത്വം വഹിച്ചിരുന്നത്.
സംവരണ മണ്ഡലമായ അടൂരില്‍ വിനോദ് മോഹനെ പരിഗണിക്കണെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ കെപിസിസി പ്രസിഡന്റിനടക്കം കത്ത് നല്‍കിയിരുന്നു. പന്തളം സുധാകരനും കെ.കെ ഷാജുവും മത്സരിച്ചു തോറ്റ അടൂര്‍ പിടിക്കാന്‍ യുവരക്മായ വിനേദിനെ തന്നെ മത്സരംഗത്തിറക്കിണമെന്ന അടൂരിലേ കോണ്‍ഗ്രസ് നേതൃത്വും ആവശ്യപ്പെടുന്നു. വിനോദ് മോഹനനായി യുവാക്കളും രംഗത്ത് ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്ര് എം.ജി കണ്ണന്റെ പേരും സജീവമാണ്. എന്നാല്‍ കണ്ണന് അടൂര്‍ മണ്ഡലക്കാരനല്ല. ഇതും വിനേദിന് ഗുണം ചെയ്യും.