Home Top News കോന്നിയില്‍ റോബിന്‍ പീറ്ററെ ഭയക്കുന്നതാര് ? വ്യാജകത്തുകള്‍ക്കും പോസ്റ്റര്‍ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് തന്നെയോ;...

കോന്നിയില്‍ റോബിന്‍ പീറ്ററെ ഭയക്കുന്നതാര് ? വ്യാജകത്തുകള്‍ക്കും പോസ്റ്റര്‍ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് തന്നെയോ; കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുതലാക്കാനുളള നീക്കം തിരിഞ്ഞ് കുത്തുമോ?

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍നിരയിലുളള റോബിന്‍ പീറ്റര്‍ക്കെതിരെ നോട്ടീസുകളും പരാതികളും വ്യാപകമാകുന്നു.ഇത്തരം പരാതികളും നോട്ടീസുകളുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പ്രചരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊന്നും ഇവരറിയുന്നില്ലാ എന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം എഐഎസിക്ക് അയച്ച കത്തില്‍ കോന്നി മണ്ഡലത്തില്‍ ഈഴവ സമുദായംഗങ്ങളെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.ഇതില്‍ മണ്ഡലത്തിലെ 24 അധികം കോണ്‍ഗ്രസ് നേതാക്കളും ഒപ്പിട്ടിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും വലിയ വാര്‍ത്തയാകുകയും ചെയ്്തിരുന്നു. അപ്പോള്‍ മാത്രമാണ് കത്തിലെ പേരുകാരില്‍ പലരും ഇത്തരത്തിലുളള കത്തിനെപ്പറ്റി അറിയുന്നത്.കത്തില്‍ പറഞ്ഞിരിക്കുന്ന പേരുകാര്‍ അറിയാതെയാണ് എ.ഐ.സി.സിക്കും മാധ്യങ്ങള്‍ക്കും കത്ത് പോയത്.

പ്രമാടം. കലഞ്ഞൂര്‍,മലയാലപ്പുഴ മണ്ഡലം പ്രസിഡന്റുമാര്‍ ഇതിനെതെരെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അടൂര്‍ പ്രകാശിനും ജില്ലാ പഞ്ചായത്തംഗംകൂടിയായ റോബിന്‍ പീറ്ററിനുമെതിരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് കീറിക്കളഞ്ഞു. എന്നാല്‍ ഈ പോസ്റ്റര്‍ പ്രചരണത്തിനും പഴി കോണ്‍ഗ്രസിന് തന്നെയായിരുന്നു.

എന്നാല്‍ ഇതിനു പിന്നിലും മറ്റു ചിലരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അടൂര്‍ പ്രകാശിനോടുളള വിരോധം ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് ഡിസിസി ഭാരവാഹികള്‍ തുറന്ന് പറഞ്ഞിരുന്നു. ഇതു മറയാക്കി മറ്റു ചിലരാണ് ഇപ്പോള്‍ പോസ്റ്റര്‍ പ്രചരണത്തിനും വ്യാജകത്തുകള്‍ക്കും നേതൃത്വം നല്‍കുന്നത്.ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ പേരില്‍ കത്തുകളും പോസ്റ്ററും വ്യാപകമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോന്നി മണ്ഡലത്തിലെ പ്രമാടം,മൈലപ്രാ പ്രദേശങ്ങളില്‍ റോബിന്‍ പീറ്ററിനെതിരയും അടൂര്‍ പ്രകാശിനെതിരെയും പോസ്റ്ററുകള്‍ പതിക്കാനെത്തിയ കാറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തക്കര്‍ കണ്ടെത്തി കഴിഞ്ഞു.

കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ സിപിഎമ്മിലെ കെ.യു ജനീഷ് കുമാറായിരുന്നു വിജയം നേടയിത്.

ഉപതെരഞ്ഞടുപ്പില്‍ റോബിന്‍ പീറ്ററുടെ പേര് ഉയര്‍ന്നു വന്നെങ്കിലും അവസാനം പി മോഹന്‍രാജ് സ്ഥാനാര്‍ഥിയാകുകയായിരുന്നു. ജനീഷ് കുമാര്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുക.യും ചെയ്തിരുന്നു. ഇത്തവണ റോബിന്‍ പീറ്റര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനുളള സാധ്യത ഏറെയാണ്.ഇതോടെയാണ് റോബിനെതിരെ വ്യാജ കത്തുകകളും പോസ്റ്ററുകളും മണ്ഡലത്തില്‍ വ്യാപകമായിരിക്കുന്നത്. റോബിന്‍ സ്ഥാനാര്‍ഥി ആകുകയാണെങ്കില്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കാനുളള സാധ്യത ഏറെയാണ്. ഇത് പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here