Home Editers pick ആറന്മുളയില്‍ ജ്യോതി വിജയകുമാര്‍; കോന്നിയില്‍ റോബിന്‍ പീറ്റര്‍; അടൂരില്‍ എം.ജി കണ്ണന്‍; റാന്നിയില്‍ എന്‍.ശൈലാജ്; തിരുവല്ലയില്‍...

ആറന്മുളയില്‍ ജ്യോതി വിജയകുമാര്‍; കോന്നിയില്‍ റോബിന്‍ പീറ്റര്‍; അടൂരില്‍ എം.ജി കണ്ണന്‍; റാന്നിയില്‍ എന്‍.ശൈലാജ്; തിരുവല്ലയില്‍ പി.ജെ കുര്യന്‍

പത്തനംതിട്ട: നിയമ സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എഐസിസിയും കെപിസിസിയും നടത്തുന്ന സര്‍വേകളില്‍ പത്തനംതിട്ട ജില്ലയില്‍ പുതുമുഖങ്ങളുംയുവ പോരാളികളും ഇടംനേടി.പഴയ പടകുതിരകളായ മുതര്‍ന്ന നേതാക്കളെയല്ലാം മാറ്റി നിര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് ജില്ലയില്‍ തങ്ങള്‍ക്ക് നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാന്‍ പുതുതലമുറയെ പരീക്ഷിക്കുന്നത്. ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേയില്‍ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉണ്ടെങ്കിലും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കുമാണ് മുഖ്യപരിഗണന.

സംവരണ മണ്ഡലമായ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ പേരിനാണ മുന്‍തൂക്കം. രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന് നേടിയ വിജയവും ചെറുപ്പക്കാര്‍ക്കിടയിലെ സ്വാധീനവും കണ്ണനു സഹായകരമായി. പന്തളം സുധാകരനും, കെ.കെ ഷാജുവും വലിയ വോട്ടുകള്‍ക്ക് മുന്‍കാലങ്ങളില്‍ പരാജയപ്പെട്ട മണ്ഡലം കൂടിയാണ് അടൂര്‍. .ഷാജുവും മുന്‍ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ബാബുദിവകാരനും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
കോന്നിയില്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ റോബിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും അവസാന നിമിഷം കെപിസിസി അംഗമായ പി മോഹന്‍ രാജ് സ്ഥാനാര്‍ഥി ആകുകയായിരുന്നു. ഇത്തവണ റോബിന്റെ പേരിന് തന്നെയാണ് മുന്‍ഗണന.


നേരത്തെ കോന്നി ബ്ലോക്ക് പഞ്ചായത്തിലും പ്രമാടം പഞ്ചായത്തിലും പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു റോബിന്‍ പീറ്റര്‍..ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ റോബിന്‍ തെരഞ്ഞെടക്കപ്പെട്ടു.ഇതും പാര്‍ട്ടിയെ പുനര്‍ ചിന്തയിലേക്ക് നയിച്ചെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് സര്‍വേ പാനലില്‍ ഉള്‍പ്പെട്ടത്.പി.മോഹന്‍രാജ്,പഴകുളം മധു,ബാബു ജോര്‍ജ് തുടങ്ങിയവരും പാനലില്‍ ഉള്‍പ്പെടുന്നുണ്ട്.

ആറന്മുളയില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.കെ.പി.പി.സി സെക്രട്ടറി ജ്യോതി വിജയകുമാറിന്റെ പേരിനാണ് സര്‍വ്വേയില്‍ മുന്‍ഗണന.രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ അവര്‍ അദ്ധ്യാപിക എന്ന നിലയിലും ശ്രദ്ധേയയാണ്. കോണ്‍ഗ്രസ് വേദികളില്‍ സജീവ സാന്നിധ്യമായ ജ്യോതിയെ പോലൊരു പ്രൊഫഷണല്‍ വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് നേട്ടമാകുമെന്ന് ഉറപ്പാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജ്യോതിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും അച്ഛന്‍ വിജയകുമാറിനാണ് സീറ്റ് ലഭിച്ചത്. കെപിസിസിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി അനീഷ് വരികണ്ണാമലയുടെ പേര് നേരത്തെ തന്നെ ആറന്മുളയില്‍ പറഞ്ഞിരുന്നു.എന്നാല്‍ ജില്ലാ പഞ്ചായത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാലും സര്‍വ്വേയില്‍ അനീഷും ഇടം പിടിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍,പി.മോഹന്‍രാജ്,പഴകുളം മധു, മുന്‍ പത്തനംതിട്ട നഗരരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ ഗീതാ സുരേഷ് തുടങ്ങിയവരാണ് എവിടെ പാനലില്‍ ഉള്ളത്.

ഇതില്‍ തിരുവല്ലയില്‍ മാത്രമമാണ് മുതിര്‍ന്ന നേതാവിന്റെ പേരിന് മുന്‍ഗണന. മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനാണ് ഇവിടെ മത്സരരംഗത്ത് ഉണ്ടാകുക. കുര്യനെ വെട്ടാന്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും ശ്രമിച്ചെങ്കിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഇടപെടീല്‍ കുര്യന് എല്ലാ തടസ്സങ്ങളും നീക്കി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരുവല്ല നല്‍കി കുര്യനെ ഒതുക്കാന്‍ നടത്തിയ നീക്കവും എന്‍.എസ്.എസ് ഇടപെടീലിലൂടെ മറികടന്നു. ഇതോടെ തിരുവല്ലയിലെ ഒന്നാം പേരുകരാനായി കുര്യനും സര്‍വ്വേയില്‍ ഇടം നേടി.

തിരുവല്ലയ്ക്ക് പകരം റാന്നി സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയേക്കും. മുന്‍ എം.എല്‍എ ജോസഫ് എം പുതുശ്ശേരി ജോസഫ് ടിക്കറ്റില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ ഈ സീറ്റു സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് ് വിക്ടര്‍ ടി തോമസ്, കലമണ്ണില്‍ തങ്കച്ചന്‍ എന്നിവരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജോസഫില്‍ തര്‍ക്കം രൂക്ഷമാകുകയാണെങ്കില്‍ റാന്നി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും.
ഇവിടെ കെ.പി.സി.സി സെക്രട്ടറിയായ അഡ്വ.എന്‍. ശൈലാജ് സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെ.എസ് സഥാനാര്‍ഥിയായ കെ പത്മകുമാര്‍ നേടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ കോണ്‍ഗ്രസന് അനൂകൂലമാകുമെന്ന കണകൂട്ടലാണ് ശൈലാജിന് സീറ്റിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഡിസിസി ഭാരവാഹികളായ റിങ്കു ചെറിയാന്‍, അഡ്വ ജയവര്‍മ്മ തുടങ്ങിയവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട.്

എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ സാധ്യതാ സ്ഥാനാര്‍ഥികളുടെ ജനകീയതയും സ്വാധീനവും സര്‍വേയില്‍ പരിശോധിക്കപ്പെട്ടു.വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എഐസിസി നേരിട്ടായിരുന്നു രഹസ്യ സര്‍വേ നടത്തിയത്.കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ 3 ഏജന്‍സികളെയാണു സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here