Home International വാക്‌സിനേഷന്‍ എടുത്ത താമസവിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ എത്താം

വാക്‌സിനേഷന്‍ എടുത്ത താമസവിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ എത്താം

വാക്‌സിനേഷന്‍ എടുത്ത യുഎഇ താമസവിസക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് യാത്രാനുമതി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാനുമതി നല്‍കിയത്. യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ക്കാകും യാത്രാനുമതി നല്‍കുക.

ക്യൂആര്‍ കോഡുള്ള പിസിആര്‍ പരിശോധനാ ഫലത്തിന് മാത്രമേ അനുമതിയുണ്ടാകു. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ പരിശോധനാ നടത്തിയിരിക്കണം. അതു പോലെ ദുബൈ വിമാനത്താവളത്തിലും പിസിആര്‍ പരിശോധന എടുക്കണം. ഫലം വരുന്നത് വരെ യാത്രക്കാര്‍ക്ക് ക്വാറന്റൈനും ഉണ്ടാകും. 24 മണിക്കൂറില്‍ ആകും പിസിആര്‍ ഫലം ലഭിക്കുക. യാത്രയ്ക്ക് 48 മണിക്കൂറില്‍ കുറയാതെ എടുത്ത നെഗറ്റീവ് പിസിആര്‍ റിപ്പോര്‍ട്ട് യാത്രാവേളയില്‍ കരുതണം. ഓക്‌സ്ഫര്‍ഡ് ആസ്ട്രാസെനക്ക, ഫൈസര്‍, സിനോഫാം, സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ക്കാണ് യുഎഇ അനുമതി ഉള്ളത്. ഡബ്ലുഎച്ച്ഒ അനുമതി ഇല്ലാത്തതിനാല്‍ കോവാക്‌സിന് യുഎഇയിലും അനുമതി ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here