Home International താമസവീസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങിതുടങ്ങാം, ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ പറന്നുതുടങ്ങും

താമസവീസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങിതുടങ്ങാം, ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ പറന്നുതുടങ്ങും

 

യുഎഇയുടെ യാത്രാവിലക്കില്‍ ഇന്ത്യയില്‍ പെട്ടു പോയ താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങിതുടങ്ങാം. കാലാവധി ഉള്ള താമസവിസക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് എത്താനാകും. കോവിഡ് വാക്‌സിന്‍ ഇരു ഡോസും സ്വീകരിച്ചവര്‍ക്കും 2ആമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കുമാണ് യാത്രയ്ക്ക് അനുമതി ലഭിക്കുക. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും എത്താം.

ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കയ്യില്‍ കരുതണം.

LEAVE A REPLY

Please enter your comment!
Please enter your name here