Home Cinema മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

 

മലയാള സിനിമാ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ യുഎഇ നല്‍കുന്നത്.

പത്ത് വര്‍ഷം കാലാവധി ഉള്ള വിസയാണ് യുഎഇ നല്‍കുന്ന ഗോള്‍ഡന്‍ വീസ. നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, വിദഗ്ദ്ധര്‍, ബിസിനസ്സുകാര്‍, മികച്ച പഠനമികവ് യുഎഇയില്‍ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മറ്റ് ഔപചാരികതകള്‍ ഇല്ലാതെ ഇവര്‍ക്ക് അടുത്ത പത്ത് വര്‍ഷം എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.

അധികം വൈകാതെ ഇവര്‍ നേരിട്ട് എത്തി വീസ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here