Home International ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് ജൂലൈ ആറ് വരെ നീട്ടി. യുഎഇ സ്വദേശികള്‍, നയതന്ത്രപ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ ഉള്ളവര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് വിലക്ക് നീട്ടിയത് അറിയിച്ചത്. നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ നീട്ടി എടുക്കാനും എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.  ഏപ്രില്‍ 24 മുതല്‍ ആണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ആദ്യം പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്ക് പിന്നീട് പല തവണ നീട്ടുകയായിരുന്നു. കഴിഞ്ഞ 14 ദിവസം ഇന്തയില്‍ തങ്ങിയവര്‍ക്കും യുഎഇയില്‍ പ്രവേശനം ഇല്ല. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here