തൃശൂര്‍: ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു.ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചും മരിച്ചു. പോലീസെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ചു. നിശാന്തിന്റെ തട്ടുകടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ദ്രാവക സാമ്പിളുകൾ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.