Home NATIONAL ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ മലയാളിയാണ്. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി. രജൗരി മേഖലയിലെ സുന്ദര്‍ബാനി സെക്ടറിലാണ് സംഭവം.

ഗ്രനേഡ് ഉപയോഗിച്ചും വെടി ഉതിര്‍ത്തും ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് ഭീകരരെ സൈന്യവും വധിച്ചു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here