Home Health കർണ്ണാടക നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതു ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധം

കർണ്ണാടക നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതു ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധം

ബംഗളൂരു: ഇന്ത്യയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച  പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി കര്‍ണാടക.രണ്ടു ഡോസ് വാക്‌സിന്‍ എടുത്തെങ്കിൽ മാത്രമേ മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ പ്രവേശിക്കാൻ കഴിയുകയൊള്ളു. ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അഞ്ഞൂറ് ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു.രാജ്യത്ത് ആദ്യമായി കോവിഡ് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും  നഗരത്തിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here