Home KERALA കുത്തിവെയ്പ്പ് മാറി നൽകി രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ

കുത്തിവെയ്പ്പ് മാറി നൽകി രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ 2 കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെച്ചു. തിരുവനന്തപുരം ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തെറ്റായി വാക്സിൻ കുത്തിവച്ചതിനെത്തുടർന്ന് ഇരുവരും ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

സുഹൃത്തുക്കളായ വിദ്യാർഥിനികൾ ഒന്നിച്ചാണ്  വാക്സിൻ എടുക്കാൻ എത്തിയത്. പതിനഞ്ചാം വയസ്സിലെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ എത്തിയത്. ഇതിനായി ഒ.പി ടിക്കറ്റെടുത്ത എടുത്ത വിദ്യാർഥിനികൾ കോവിഡ് വാക്സിനേഷൻ നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു. പരിശോധനയിൽ ഇരുവർക്കും കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്നും കണ്ടെത്തി.ഇരുവരും നിരീക്ഷണത്തിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here