Home Cinema കങ്കണയ്ക്ക് ഇനി ട്വീറ്റ് ചെയ്ത് ബുദ്ധിമുട്ടേണ്ട, അക്കൗണ്ട് പൂട്ടി

കങ്കണയ്ക്ക് ഇനി ട്വീറ്റ് ചെയ്ത് ബുദ്ധിമുട്ടേണ്ട, അക്കൗണ്ട് പൂട്ടി

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടര്‍ സ്വിരമായി റദ്ദാക്കി. പശ്ചിമ ബംഗാളില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വാക്കുകള്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. ബംഗാളില്‍ വോട്ടെണ്ണല്‍ ഫലം വന്ന ശേഷം തുടങ്ങിയ അക്രമങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. 2000ലെ ഗുജറാത്തിലെ പോലെ വിശ്വരൂപം ബംഗാളിലും കാണിച്ച് മമത ബാനര്‍ജിയെ തളച്ചിടണം എന്നതായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രമില്‍ നടി പ്രതികരണവുമായി വീണ്ടും എത്തി. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു അവരുടെ പ്രതികരണം. ഇതാദ്യമായല്ല കങ്കണ വിവാദങ്ങളില്‍ പെടുന്നത്. ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് നടി പലപ്പോഴായി നടത്തിയ പ്രതികരണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here