Home NATIONAL കര്‍ഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണര്‍ത്തുന്ന ട്വീറ്റുകള്‍ക്കതിരെ കേന്ദ്ര കടുപ്പിച്ചു, ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍...

കര്‍ഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണര്‍ത്തുന്ന ട്വീറ്റുകള്‍ക്കതിരെ കേന്ദ്ര കടുപ്പിച്ചു, ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ റദ്ദാക്കി

 

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണര്‍ത്തുന്ന ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര മുന്നറിയിപ്പിനു തൊട്ടുപിന്നാലെ നടപടി ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. 1,435 അക്കൗണ്ടുകള്‍ക്കെതിരെ ആണ് കേന്ദ്രം നടപടിയാവശ്യപ്പെട്ടത്. ഇതില്‍ 1398 എണ്ണം റദ്ദാക്കി.

ഇന്ത്യയിലെ നയരൂപീകരണസംഘം ട്വിറ്റര്‍ പുനഃസംഘടിപ്പിക്കും. ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തേക്കുമെന്നു കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര െഎടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here