Home Sports ട്വന്റി20 ലോകകപ്പ് വേദി മാറ്റിയേക്കും

ട്വന്റി20 ലോകകപ്പ് വേദി മാറ്റിയേക്കും

ഇന്ത്യയില്‍ നിന്ന് ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം അതിതീവ്രമായി രാജ്യത്ത് തുടരുന്നതിനാലാണ് ഇത്. ഇതിനായി ഐസിസി ചര്‍ച്ചകള്‍ നടത്തി വരികയാണ്. അതേ സമയം, ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നും ആണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിക്കുന്നത്. ഒക്ടോബറിലാണ് ട്വന്റി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലില്‍ നിന്ന് പ്രമുഖവിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്‍മാറ്റം അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതി രൂക്ഷമായതിനാലാണ് താരങ്ങളുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് ട്വന്റി20 ലോകകപ്പ് വേദി മാറ്റുന്ന കാര്യവും ചര്‍ച്ചാ വിഷയമാകുന്നത്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കാന്‍ ഇരുന്ന ലോകകപ്പാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് മാറ്റിയത്. പതിനാറ് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. മത്സരങ്ങള്‍ക്ക് വേദിയാകുന്ന എല്ലാ നഗരങ്ങളും ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here