Home NATIONAL കോണ്‍ഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങി; മുഖ്യമന്ത്രിയടക്കം 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു

കോണ്‍ഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങി; മുഖ്യമന്ത്രിയടക്കം 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു

ഷില്ലോങ്: കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും കൊഴിഞ്ഞുപോക്ക്. മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. 17 എംഎല്‍എമാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ നേതൃത്വത്തോടുള്ള അതൃപ്തി മുകുള്‍ സാങ്മ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ എന്നിവരും മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി തൃണമൂല്‍ മാറും. 

LEAVE A REPLY

Please enter your comment!
Please enter your name here