തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ജില്ലയില്‍ 12 കോളേജുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ ഇത്രയുമധികം കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഓഫ്ലൈന് ക്ലാസുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സര്‍വകലാശാലയില്‍ നല്കി.
പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് വിദ്യാര്‍ഥികളും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയാണ്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റീവാകുന്ന സ്ഥിതിയുണ്ട്.