Home NATIONAL ത്രിപുരയില്‍ കര്‍ഫ്യൂ ഹീറോ കലക്ടര്‍ രാജിവെച്ചു

ത്രിപുരയില്‍ കര്‍ഫ്യൂ ഹീറോ കലക്ടര്‍ രാജിവെച്ചു

സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ താരമായ വെസ്റ്റ് ത്രിപുര കലക്ടര്‍ ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. കോവിഡ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പ്രദേശത്തുള്ള ഒരു വിവാഹം ജി്ല്ലാ മജിസ്‌ട്രേറ്റ് അധികാരത്തില്‍ തടഞ്ഞിരുന്നു. സിനിമാ സ്റ്റൈലിലുള്ള വരവും ഇടപെടലും ഒക്കെയായി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് ഹിറ്റ് ആയി. വരനെയും ഏതാനും ബന്ധുക്കളെയും അദ്ദേഹം കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാത്രികാല കര്‍ഫ്യു ലംഘിച്ചാണ് വിവാഹം നടക്കുന്നത് എന്നാരോപിച്ചായിരുന്നു കലക്ടറുടെ ഇടപെടല്‍. കലക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ചര്‍ച്ച ചെയ്യുകയും വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തു. വിവാദങ്ങള്‍ കനത്തതോടെ കലക്ടര്‍ക്ക് മാപ്പും പറയേണ്ടി വന്നു.
ത്രിപുരയിലെ മാണിക്യ കോര്‍ട്ടിലായിരുന്നു വിവാഹം നടന്നത്. കലക്ടറുടെ നേതൃത്വത്തില്‍ ഇവിടേക്ക് പൊലീസ് എത്തുകയും വിവാഹം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിവാഹത്തിനായുള്ള അനുമതി വാങ്ങിയിരുന്നു എന്നായിരുന്നു വരന്റേയും ബന്ധുക്കളുടെയും വാദം. വിവാഹത്തിന് വാങ്ങ്ിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതിനിടയില്‍ വിവാഹത്തിന് എത്തിയ മുപ്പതോളം ആള്‍ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അന്വേഷണകമ്മിറ്റി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
തനിക്കെതിരെ അന്വേഷണം നടക്കുന്നതിനാലാണ് രാജി എന്ന് ശൈലേഷ് കുമാര്‍ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് പദവിയാണ് രാജി വച്ചത്. രാജി ചീഫ് സെക്രട്ടറി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here