Home KERALA ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇന്ന് ശ്രദ്ധിക്കേണ്ടത്

ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇന്ന് ശ്രദ്ധിക്കേണ്ടത്

നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. കര്‍ശന പരിശോധന എല്ലാ പ്രദേശങ്ങളിലും പൊലീസ് നടത്തുന്നുണ്ട്.

ചൊവ്വാഴ്ച ദിനത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലക്കാര്‍ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെയാണ്. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇന്ന് തുറക്കില്ല. തിരുവനന്തപുരത്ത് അവശ്യസാധനങ്ങള്‍ വാങ്ങേണ്ട കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അതേ സമയം, എറണാകുളത്ത് അവശ്യവിഭാഗത്തിലുള്ള കടകള്‍ ഇന്ന് തുറക്കും. കൊച്ചി സിറ്റി പരിധിയില്‍ 1500 പൊലീസുകാരെയും ഗ്രാമപ്രദേശങ്ങളില്‍ 2000 പേരെയുമാണ് വിന്യസിച്ചിട്ടുള്ളത്.

മലപ്പുറത്ത് ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് ഇറങ്ങാം. തൃശ്ശൂര്‍ ജില്ലയില്‍ മത്സ്യ മാംസ വിപണന കേന്ദ്രങ്ങള്‍ക്ക് ഇന്ന് ഇളവ് ഉണ്ടാകും. ദന്താശുപത്രികള്‍ക്കും കന്നുകാലി തീറ്റ വിപണന കേന്ദ്രങ്ങള്‍ക്കും തുറക്കാം. ആനകള്‍ക്കുള്ള പട്ടകള്‍ മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടു വരാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here